തിരുവനന്തപുരം :വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള സാഹിത്യ /ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യും മികച്ച ചെറുകഥയായി സാറാ ജോസഫിന്റെ ‘നീ’ യും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധാനത്തിന്് മധു സി നാരായണനും (കുമ്ബളങ്ങി നൈറ്റ്സ്) മികച്ച തിരക്കഥയക്ക് സജിന്‍ ബാബുവും (ബിരിയാണി ) പുരസക്കാരം നേടി. പ്രത്യേക ജൂറി പരാമര്‍ശത്തിന് ബോബി, സഞ്ജയ് (ഉയരെ) അര്‍ഹരായി. ശ്യാമപ്രസാദ് ,ജലജ, വിജയകൃഷ്ണന്, പ്രസന്നരാജന്‍, റോസ് മേരി, പ്രദീപ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
27 വര്‍ഷമായി പദ്മരാജന്റെ ജന്മദിനത്തില് തിരുവനന്തപുരത്തുവെച്ചാണ് പുരസ്കാരദാന ചടങ്ങുകള്‍ നടത്തിയിരുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പുരസ്കാരദാന ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരം
പിന്നാലെ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് പദ്മരാജന് മെമ്മോറിയല്‍ ട്രസ്റ്റ്ചെയര്‍മാന്‍ വിജയകൃഷ്ണന്,ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്, സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക