ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്. ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53.97 ലക്ഷം. രോഗമുക്തി നേടിയവര്‍ 22.44 ലക്ഷമാണ്. നിലവില്‍ 28.09 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
അമേരിക്കയില്‍ മരണനിരക്കില്‍ ചെറിയ തോതിലുളള കുറവ് ഇപ്പോഴുണ്ട്. ഇന്നലെ 1,026 പേര് മാത്രമാണ് മരിച്ചത്. അതേസമയം 21,757 പേര്‍ക്ക് ഇന്നലെ രോഗം കണ്ടെത്തി. അമേരിക്കയിലെ ആകെ മരണം 98,673. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16.66 ലക്ഷം പേര്‍ക്ക്. രോഗമുക്തി നേടിയവരൊഴിച്ച് നിലവില്‍11.21 ലക്ഷം പേര് മാത്രമാണ് ചികിത്സയിലുളളത്. അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതായി മറ്റ് രാജ്യങ്ങളെ കടന്ന് ബ്രസീല്‍ എത്തിയത് ഈ ആഴ്ചയാണ്. ദിവസങ്ങള്‍ക്കുളളിലാണ് ബ്രസീലിലെ രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് എത്തുന്നത്. ഇന്നലെ മാത്രം 16,508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 965 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3.47 ലക്ഷമായി. മരണം 22,013.
റഷ്യയില്‍ 3.35 ലക്ഷം, സ്പെയിനില്‍ 2.82 ലക്ഷം, യുകെയില്‍ 2.57 ലക്ഷം, ഇറ്റലിയില്‍ 2.29 ലക്ഷം, ഫ്രാന്‍സില്‍ 1.82 ലക്ഷം, ജര്‍മ്മനിയില്‍ 1.79 ലക്ഷം, തുര്‍ക്കിയില്‍ 1.55 ലക്ഷം, ഇറാനില്‍ 1.33 ലക്ഷം, ഇന്ത്യയില്‍ 1.31 ലക്ഷം, പെറുവില്‍ 1.15 ലക്ഷം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ മെക്സിക്കോയില്‍ 479 പേരും യുകെയില്‍ 282 പേരും ഇന്ത്യയില്‍ 142 പേരും റഷ്യയില്‍ 139 പേരും പെറുവില്‍ 129 പേരും ഇറ്റലിയില്‍ 119 പേരുമാണ് മരിച്ചത്. അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സ്പെയിന്, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതല്‍. സ്പെയിനില്‍ 28,678 പേരും യുകെയില്‍ 36,675 പേരും ഇറ്റലിയില്‍ 32,735 പേരും ഫ്രാന്‍സില്‍ 28,332 പേരുമാണ് ഇതുവരെ മരിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 15 പേര് മരിക്കുകയും 2,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 379. രോഗികളുടെ എണ്ണം 70,161. രോഗമുക്തി നേടിയവരുടെ എണ്ണം 41,236. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 28,546 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക