കോട്ടയം: കോവിഡ് കാലത്ത് വൈവിധ്യമാർന്ന മാസ്കുകളുമായി നിർമാതാക്കൾ രംഗത്ത് എത്തുമ്പോൾ അവിടെ വ്യത്യസ്തയാവുകയാണ് കോട്ടയത്തെ ഒരു അധ്യാപിക.
ബധിരർക്കും മൂകർക്കുമായാണ് ബിസിഎം കോളേജ് മുൻ പ്രിൻസിപ്പൽ രമണി തറയിൽ മാസ്ക്കുകൾ നിർമ്മിക്കുന്നത്.
സൗജന്യമായാണ് മാസ്ക് നിർമാണം. അപ്രതീക്ഷിതമായി കണ്ട ഒരു ലേഖനമാണ് ഈ അധ്യാപികയെ പുതിയ ചിന്തയിൽ എത്തിച്ചത്. മാസ്കിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇതോടെ അധ്യാപികയ്ക്ക് പിന്തുണയുമായി മാർ കുന്നശ്ശേരി ഫൗണ്ടേഷനും ലയൺസ് ക്ലബ് രംഗത്തെത്തി. തയ്യൽ കടയിലെ പാഴ് വസ്ത്രങ്ങൾ ശേഖരിച്ചാണ് മാസ്ക് നിർമ്മാണം.
കൂടുതൽ പേരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് മാസ്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ അധ്യാപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക