ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്നലെ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 15 ആയി. മകളെയും കുടുംബത്തെയും കാണാൻ നാട്ടിൽനിന്നും എത്തിയ തൃശൂർ കല്ലൂർ ചിറയത്ത് തെക്കേത്തല സണ്ണി ആന്റണി (61) ആണ് ഇന്നലെ രാവിലെ നോർത്താംപ്റ്റണിൽ മരിച്ചത്.
ഭാര്യയോടൊപ്പം നാട്ടിൽനിന്നും ആഴ്ചകൾക്കു മുമ്പ് ഇവിടെയെത്തിയ സണ്ണി ആന്റണി നോർത്താംപ്റ്റൺ എൻഎച്ച്എസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽതന്നെ നടത്തും. കല്ലൂർ കിഴക്കേപ്പള്ളി ഇടവകാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക