ബിഎംഡബ്ലിയൂവിന്റെ ഫ്ലാഗ്ഷിപ് മോഡലായ 8 സീരീസ് ഇന്ത്യൻ വിപണിയിൽ എത്തി. കോവിഡ് 19 നെ തുടർന്നു ഓൺലൈനായാണ് കാർ പുറത്തിറക്കിയത്. കാർ ബിഎംഡബ്ലിയൂവിന്റെ കോണ്ടാക്ട്ലെസ്സ് എക്സ്പിരിയൻസിലൂടെ സ്വാന്തമാകാം. മികച്ച യാത്ര സുഖo നൽകുന്ന 8 സീരീസ് പ്രധാനമായും മൂന്ന് വകഭേദങ്ങളായാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. 840 ഐ ഗ്രാൻഡ് കുപ്പേ, 840 ഐ ഗ്രാൻഡ് കുപ്പേ സ്പോർട്സ്, എം8 എന്നിവയാണ് വേരിയന്റുകള്‍.
കിഡ്നി ഗ്രിൽ, മനോഹരമായ ബി എം ഡബ്ലിയു സിഗ്നേചർ ഹെഡ്ലാമ്പ്, എൽ ഈ ഡി ടൈൽ ലാമ്പ്, രണ്ട് പാർട്ടുകൾയുള്ള പനോരമിക് സണ്‍റൂഫ്, ആഢംബരമായ ഡ്രൈവർ ഫോക്കസ്ഡ് ഇന്റീരിയർ കോക്ക്പിറ്റ്, 10.25 ഇഞ്ച് ഇന്ഫോടൈന്മെന്റ് സിസ്റ്റo തുടങ്ങി നിരവധി ഫീച്ചറുകലാണ് 8 സീരിയസിൽ ഉള്ളത്. സ്പോർട്ടി ലുക്ക് നൽകുന്നതിനായി പിന്നിൽ രണ്ട് എക്സ്ഹോസ്റ്, 18 ഇഞ്ച് അലോയ് വീലുകൾ ‚ഒഴുകി നീങ്ങുന്ന ക്യാരക്റ്റർ ലൈനുകളും കമ്പനി നൽകിയിട്ടുണ്ട്.
ബിഎസ് 6 നിലവാരത്തിലുള്ള 3.0 ലിറ്റർ ആറു സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് കൂപ്പെ പതിപ്പിൽ ഇടംപിസിച്ചിരിക്കുന്നത്. 340 എച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിനാണ് ഇത്. എട്ട് സ്പീഡ് സ്പോർട്സ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഉപയോഗിചിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.2 സെക്കന്‍ഡ് മാത്രം മതി.1.25 കോടി മുതൽ 2.15 കോടി വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക