കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ എട്ടിന് എത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാൻ തീരത്തും ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാൻ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലേയ്ക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നേരത്തെ ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള പലയിടങ്ങളിലും നേരിയതോതില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക