ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും 47 ാമത് വിവാഹവാർഷികം. ഭാര്യയും മക്കളും മരുമക്കളുമടക്കം സിനിമാ താരങ്ങളായ താരകുടുംബത്തിന് ആശംസകൾ നേർന്ന് സിനിമാലോകവും എത്തി. ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് തങ്ങളുടെ വിവാഹ വാര്‍ഷികത്തെ കുറിച്ച് സൂപ്പര്‍ താരം സൂചിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം പഴയ കാലത്തെ ചില അപൂര്‍വ്വം ചിത്രങ്ങളും അമിതാഭ് ബച്ചന് പങ്കുവെച്ചു.
അമിതാഭ് ബച്ചനും ജയ ഭാദുരിയും നായികാനായകരായ സന്ജീര് എന്ന സിനിമയുടെ വിജയത്തിന് തൊട്ട് പിന്നാലെയാണ് താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചത്. സന്ജീറിന്റെ വിജയാഘോഷങ്ങള്‍ക്ക് വേണ്ടി ജയയെയും മറ്റ് ചില കൂട്ടുകാരെയും കൂട്ടി ലണ്ടനിലേക്ക് ആഘോഷിക്കാന്‍ പോവാനാണ് അന്ന് അമിതാഭ് ലക്ഷ്യമിട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഹരിവംശ റായ് ബച്ചൻ ആരുടെ കൂടെയാണ് പോവുന്നതെന്ന് ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. അതോടെ വിവാഹം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആ രാത്രി തന്നെ അവർക്ക് ലണ്ടനിലേക്കുള്ള വിമാനത്തില്‍ പോവേണ്ടിയിരുന്നതിനാൽ വേഗം തന്നെ പണ്ഡിറ്റിനെയും ബന്ധുക്കളെയും വിവരമറിയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ കുറിക്കുന്നു.
കുറിപ്പിനൊപ്പം വിവാഹ ആല്‍ബത്തില്‍ നിന്നുള്ള രണ്ട് ഫോട്ടോകളും അമിതാഭ് ബച്ചന് പങ്കുവെച്ചു. വിവാഹ ചടങ്ങിനിടെ അതീവ സുന്ദരിയായി ഇരിക്കുന്ന ജയ ബച്ചനാണ് ചിത്രത്തിലുള്ളത്. പരമ്പരാഗതമായ രീതിയില്‍ മെറൂണ്‍ സാരി ഉടുത്താണ് ജയ വിവാഹത്തിനെത്തിയത്. നിറയെ ആഭരണങ്ങളും അണിഞ്ഞിരുന്നു. ഇതിനൊപ്പം മകനായ അഭിഷേക് ബച്ചനും മാതാപിതാക്കളുടെ ഒരു പഴയ ഫോട്ടോ ഷെയർ ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ആശംസകളുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക