കാളികാവ്: കാളികാവിലും പരിസരത്തും ജോലി ചെയ്തുവന്ന 120ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികളെ വ്യാഴാഴ്ച സ്വന്തം നാട്ടിലേക്കയച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. കാളികാവില്‍ നിന്ന് മൂന്ന് ബസ്സുകളിലായി നിലമ്ബൂരിലേക്ക് പുറപ്പെട്ട ഇവര്‍ തിരൂരിലേക്കും പാലക്കാട്ടേക്കും തിരിച്ച് അവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് യാത്രയാവും. നിര്‍മാണ മേഖലയിലും മറ്റ് തൊഴില്‍ മേഖലയിലുമായി നാട്ടിലെ നിറസാന്നിധ്യമായിരുന്ന തൊഴിലാളികള്‍ക്ക് നിയമപാലകരും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക