തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യം നിലനില്ക്കുമ്പോള് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള ഘടകം. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്കി.
നിലവിലെ സാഹചര്യത്തിന് തന്നെ പലരും ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുന്നുണ്ട്. ആളുകളും സംവിധാനങ്ങളും പൂര്‍ണമായും സജ്ജമായെന്ന് ഉറപ്പ് വരുത്താതെ ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം,
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുകയാണെങ്കില്‍ അത് സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചേക്കാം എന്നും ഗോപി കുമാര്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് തീവ്രമേഖലകള്ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്ററന്റുകളും മാളുകളും തുറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക മാര്‍ഗ രേഖ പുറത്തിറക്കിയതിന് പിന്നാലെയാണ് ഐ.എം.എ കേരള ഘടകത്തിന്റെ പ്രതികരണം. ജൂണ്‍ എട്ടുമുതലാണ് ഈ ഇളവുകള്‍ നിവില്വരിക.
രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നാണ് ഐ.എം.എ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക