പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 365 ദിവസം കാലാവധി ലഭിക്കുന്ന 365 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്.
ദിവസേന 250 മിനിറ്റ് വോയ്സ് കോള്‍, രണ്ട് ജിബി ഡാറ്റ, 100 എസ്എംഎസ് എന്നി ഓഫറുകള്‍ അറുപത് ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്നു. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ ല്‍ 80 കെബിപിഎസിലേക്ക് വേഗം കുറയും ദിവസേന ലഭിക്കുന്ന 100 എസ്എംഎസുകള്‍ക്കൊപ്പം പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണും ലഭിക്കും.
ബിഹാര്‍-ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, കൊല്‍ക്കത്ത-പശ്ചിമബംഗാള്‍, വടക്ക്-കിഴക്ക് മേഖല, ഉത്തര്‍പ്രദേശ് എന്നി സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമാണ്.
അറുപത് ദിവസത്തിനു ശേഷം ഈ ഓഫറുകള്‍ അവസാനിച്ചാലും പ്ലാന്‍ വാലിഡിറ്റി ഒരു വര്‍ഷം നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക