ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 9,971 പേര്‍ക്ക്. കൂടാതെ 287 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.46 ലക്ഷമായി. 1.20 ലക്ഷം രോഗമുക്തി നേടിയതായും നിലവില്‍ 1.19 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 6,929 പേരാണ് മരിച്ചത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടണ് പിന്നില്‍ ആറാമതാണ് ഇന്ത്യ. 2.46 ലക്ഷം രോഗികളാണ് ഇന്ത്യയിലുളളത്. ബ്രിട്ടണിലാകട്ടെ 2.84 ലക്ഷം രോഗബാധിതരും. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളള മഹാരാഷ്ട്രയില്‍ ഇന്നലെ 2,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 120 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. 2,969 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.തമിഴ്നാട്ടില്‍ ഇന്നലെ 1,458 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര് മരിക്കുകയും ചെയ്തു.
ഇതോടെ തമിഴ്നാട്ടിലെ രോഗികളുടെ എണ്ണം 30,152 ആയി. 251 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ജീവന് നഷ്ടമായത്. ഡല്‍ഹിയില്‍ ഇന്നലെ 1,320 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. രോഗികളുടെ എണ്ണം 27,000 കടന്നു. 761 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത്.
ഗുജറാത്തില്‍ 19,617 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 10,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 268 പേര് ഇതുവരെ മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക