പൊല്ലാപ്പാകില്ല ‘പൊൽ -ആപ്പ്’ ; കേരള പോലീസിന്റെ പുതിയ മൊബൈൽ അപ്ലിക്കേഷൻ മറ്റന്നാൾ മുതൽ

കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകളെല്ലം സംയോജിപ്പിച്ചു കൊണ്ട് പുതിയ അപ്പ്ലിക്കേഷനുകൾ പുറത്തിറങ്ങുന്നു.

പുതിയ മൊബൈൽ ആപ്പിന് പേര് നിർദേശിക്കുന്നതിന് പോലീസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ അഭ്യർത്ഥനയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത കിട്ടിയതും ഏറെപേർക്ക് ഇഷ്ടപ്പെട്ട പേരായ POL-APP എന്ന പേരാണ് ആപ്പിന് നൽകുക.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ആപ്പിന് പേര് നിർദേശിച്ചത്. പേര് നിർദേശിച്ച വ്യക്തിക്ക് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നൽകുന്നതായിരിക്കും. ഓൺലൈൻ റിലീസിലൂടെയായിരിക്കും ആപ് ജൂൺ 10 ന് പൊതു ജനങ്ങളിലേക്ക് എത്തുന്നത്.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്ഐആർ ഡോൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്‌ലൈൻ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.

 

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News