നീലക്കുയിൽ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായെത്തിയ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്, ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയിലിന്റെ കഥ.
ഒട്ടേറെ ആരാധകരെ സൃഷ്ട്ടിച്ച പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ തിയതി താരം പുറത്ത് വിട്ടിരിക്കുകയാണ്.
അങ്ങനെ ജൂണ്‍ പതിനാലിന് ഞാനും വിവാഹിതയാകുകയാണ്, പത്ത് ദിവസംകൂടിയുണ്ട് കാത്തിരിക്കാന്‍’ എന്നുപറഞ്ഞാണ് താരം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഒട്ടേറെ പേരാണ് താരത്തിന് ആശംസയർപ്പിച്ച് എത്തിയിരിക്കുന്നത്. ഈ വരുന്ന ജൂണ്‍ പതിനാലിനാണ് താരത്തിന്റെ വിവാഹം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക