സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി നയൻതാര. പിന്നീട് സൗത്ത് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമായി നയൻതാരയ്ക്ക് മാറാൻ സാധിച്ചു. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന താരം ഇതിനോടകം മലയാളം, തെലുഗ്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചു.
മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർസ്റ്റാറുകൾ നായികയായി കരിയറിന്റെ തുടക്കകാല ഘട്ടത്തിൽ അഭിനയിച്ച താരമാണ് നയൻതാര. തമിഴ് ഡയറക്ടർ വിഘ്നേഷ് ശിവനായി പ്രണയത്തിലായിരുന്ന താരം ഈ ലോക് ഡൗൺ കാലത്ത് വിവാഹിതയായി എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനൊരു ഔദ്യോധിക സ്ഥിരീകരണം വന്നിട്ടില്ല.എന്നാൽ നയൻതാര ഒരു ചാനലിന് നൽകിയ പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നയൻതാരയുടെ വാക്കുകൾ:- ‘എന്റെ വീട്ടുകാർക്ക് ഇഷ്ടപെടുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഒളിച്ചോടി പോയി കല്യാണം കഴിക്കുക ഒന്നുമില്ല.
എന്റെ വീട്ടുകാർ എന്നെ വളർത്തിയത് അങ്ങനെയല്ല.. നിങ്ങൾ വിവാഹം കഴിക്കുന്നത് ഭാര്യ-ഭർത്താക്കന്മാരയി സമൂഹം അംഗീകരിക്കാൻ കൂടിയാണ്. അപ്പോൾ പിന്നെ എന്തിനാണ് ആരെയും അറിയിക്കാതെ ഞാൻ കല്യാണം കഴിക്കുന്നത്. അത് ഞാൻ ചെയ്യില്ല!! ഞാൻ അഭിമുഖം കൊടുക്കാത്തത് കൊണ്ട് ചില മാധ്യമങ്ങൾ എന്നെ കുറിച്ച് തോന്നിയത് എഴുതി വിടും..’ നയൻതാര പറഞ്ഞു.
‘നാനും റൗഡി താൻ’ എന്ന സിനിമയിലൂടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. വിഘ്നേശ് ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നയൻതാരയാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് ലോക് ഡൗൺ ആയതിനാൽ നിർത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക