കൊല്ലം: കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണക്ക് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ കുളപ്പാടത്തിനെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡിസിസി ഓഫീസിന്റെ ഭിത്തിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക