മനില : കോവിഡ് വ്യാപനത്തിന്റെ തോത് ദിനപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ നിരവധി പ്രധാന യോഗങ്ങളും പരിപാടികളുമെല്ലാം ലോകം മുഴുവൻ മാറ്റിവച്ചിട്ടുണ്ട്. ആഘോഷങ്ങളും അനവധി നമ്മൾ മാറ്റിവച്ചു കഴിഞ്ഞു. രോഗ വ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ ഇത്തവണ മഗ്സസേ പുരസ്കാരവും ഉണ്ടായിരിക്കില്ല എന്നതാണ് പുറത്തുവന്നിരിക്കുന്ന വാർത്ത.
പുരസ്ക്കാരം പ്രഖ്യാപിക്കുന്ന ഫിലിപ്പീൻസ് ആസ്ഥാനമായ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുരസ്കാര വിതരണം തുടങ്ങി ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രഖ്യാപനം മുടങ്ങുന്നത്. നേരത്തെ , 1970 , 1990 എന്നിങ്ങനെയുള്ള വർഷങ്ങളിലാണ് ഇതിനുമുൻപ് പുരസ്കാര പ്രഖ്യാപനം മുടങ്ങിയത്. 1970 ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും 1990 ലുണ്ടായ ഭൂകമ്പവുമായിരുന്നു മഗ്സസേ പുരസ്കാര പ്രഖ്യാപനം അന്ന് മുടങ്ങാനുണ്ടായ കാരണങ്ങൾ. ഏഷ്യൻ സമാധാന നോവൽ എന്നാണ് മഗ്സസേ പുരസ്കാരം പൊതുവെ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക