കേരളം പോലീസിന്റെ ഫേസ്ബുക്ക് പേജ് ഏറ്റവുമധികം ആളുകൾ ഏറ്റെടുത്തിരിക്കുന്ന പേജ് ആണ്. അടുത്തിടെയാണ് പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ കേരളം പോലീസ് പുതിയൊരു ആപ്പ് പുറത്തിറക്കുന്നുണ്ടെന്ന വിവരം പേജിലൂടെ പുറത്തുവന്നത്. അത്തരത്തിൽ പൊലീസ് ആപ്പുകളിലെ പൊല്ലാപ്പു മാറ്റാൻ പുറത്തിറക്കുന്ന പോള്‍ ആപ്പ് ഇന്ന പുറത്തിറങ്ങും.
നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒറ്റ കുടക്കീഴിൽകൊണ്ടുവരുന്നു എന്ന പ്രത്യേകതയുള്ള പോള്‍ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുന്നത്. പോള്‍ ആപ്പ് വഴി പൊലീസിന്റെ 27 സേവനങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവനങ്ങള്‍ കൂടി അധികമായി ആപ്പിൽ വരും. കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പൊലീസിന്റെ അഭ്യർത്ഥന. അതിനുവേണ്ടി കൂടിയാണ് പുതിയ ആപ്പ് സേവനവുമായി കേരള പോലീസ് എത്തുന്നത്.
പരമാവധി ഓണ്‍ലൈൻ ഓണ്‍ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന് നിർദ്ദേശിച്ചത്. അതോടെ പൊല്ലാപ്പെന്ന നിർദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ആ പദം പരിഷ്ക്കരിച്ച് ഇപ്പോൾ ‘പോൾ ആപ്പാക്കി’ മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക