ന്യൂദല്‍ഹി: രാജ്യത്ത് ഇതാദ്യമായി കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ പേര് രോഗമുക്തി നേടി. ബുധനാഴ്ച രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ 2,76,583 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിലവില്‍ രോഗികളായി തുടരുന്നവര്‍ 1,33,632 എണ്ണമാണ്.
എന്നാല്‍ 1,35,206 പേര് രോഗമുക്തരായി. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം രോഗികളേക്കാള്‍ കൂടുതലാകുന്നത് ഇതാദ്യമായാണ്. 7754പേരാണ് ഇതുവരെ ഇന്ത്യയില്‍ മരണമടഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും 9,985 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
90,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 34,914 കൊവിഡ് ബാധിതരുള്ള തമിഴ്നാടാണ് തൊട്ടുപുറകില്‍.
ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക