സംസ്ഥാനത്ത് പുതുതായി 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്ത് നിന്ന് എത്തിയതാണ്. 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
14 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍ഗോഡ് 10, കൊല്ലം 8, കണ്ണൂര്‍ 7 പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കാേട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും തൃശ്ശൂര്‍ വെയര്‍ ഹൗസിലെ നാല് ചുമട്ട് തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക