ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭരണ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായാണ് കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെക്കന്‍ കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കാന്‍ കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയ എടുത്ത സുപ്രധാന നയപരമായ തീരുമാനത്തിന് പിന്നില്‍ കിം യോ ജോങ് ആണെന്ന് നിരീക്ഷിക്കുന്നു.
കിം ജോങ് ഉന്നിന്റെ സഹോദരി എന്നതില്‍നിന്ന് ഭരണ നേതൃത്വത്തിലേക്ക് ഈ 30 കാരി കൂടുതല്‍ അടുക്കുന്നു എന്നാണ് ഇതിലൂടെ വിലയിരുത്തുന്നത്. കിം കുടുംബത്തില്‍ കിം യോ ജോങ് മാത്രമാണ് ഔദ്യോഗിക പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ കിം ജോങ് ഉന്നിന്റെ രോഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോഴും ലോക രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കിം യോ ജോങിലേക്ക് എത്തിയിരുന്നു.
ഉത്തര കൊറിയ ലോക നേതാക്കളുമായി ചര്‍ച്ചകളിലേക്ക് കടന്ന 2018ലും 19ലും കിം യോ ജോങ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് കടന്നുവന്നു. 2018ല്‍ തെക്കന്‍ കൊറിയയില്‍ നടന്ന ഒളിംപിക്സില്‍ വടക്കന്‍ കൊറിയന്‍ സംഘത്തെ നയിച്ചുകൊണ്ട് കിം യോ ജോങ് മുഖ്യധാരയിലെ സാന്നിധ്യം അറിയിച്ചു.
പിന്നീട് വിയറ്റ്നാമില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കിം ജോങ് ഉന്നിന്റെ ചാരത്തുനിന്ന് അവര്‍ ഭരണനേതൃത്വത്തിലെ രണ്ടാംസ്ഥാനം ലോകത്തിന് കാ്ട്ടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക