തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഇടപാടുകാരന് കണ്ടത് മൂർഖൻ പാമ്പിനെ.
എടിഎം മെഷീന്റെ താഴ്ഭാഗത്തു നിന്ന് തലനീട്ടിയ പാമ്പിനെ കണ്ട് ഓടിയ ഇടപാടുകാരന് അടുത്തുതന്നെയുള്ള ബാങ്ക് ശാഖയില്‍ വിവരം അറിയിച്ചു.
തിരുവനന്തപുരം കേശവദാസപുരത്തുള്ള എസ്ബിഐ പിബിബി ശാഖയിലാണ് പാമ്പ് എത്തിയത്.
മാനേജർ അറിയിച്ചതനുസരിച്ച് വാവാ സുരേഷ് ഉടനെത്തി. ലോക്ക് ഡൗണില്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞതിനാല്‍ എടിഎം മുറികളില്‍ പാമ്പുകള്‍ കയറാന്‍ സാധ്യത കൂടുതലാണ്.ജീവനക്കാരുടെയോ ബാങ്ക് ഇടപാടുകാരുടെയോ വാഹനത്തിൽ എത്തിയതാകം പാമ്പെന്ന് സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക