സീരിയൽ താരം സാഗർ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. മലയാളത്തിലെ പ്രമുഖ വിനോദചാനലിൽ സംപ്രേഷണം ചെയ്തു വരുന്ന തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് സാഗർ സൂര്യൻ. മിനിക്ക് 45 വയസ്സായിരുന്നു. ഇതേ സീരിയലിൽ സാഗർ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാർത്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂർ സ്വദേശിയാണ് സാഗർ സൂര്യ.
ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഃഖകരമായ ഒരു വാർത്ത കേട്ടാണ്. തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന സാഗർ സൂര്യന്റെ അമ്മ മിനി സൂര്യൻ (45 വയസ്സ്) ഇന്നലെ രാത്രി മരണപ്പെട്ടു.
അമ്മ എന്നല്ലാതെ ഒരിക്കൽ പോലും ആ മോൻ എന്നെ വിളിച്ചിട്ടില്ല. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം. പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്ന്. സാഗറിന് അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ. ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ…നിശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു..
പ്രതികരിക്കാൻ ഇവിടെ എഴുതുക