കൊല്ലം : കടയ്ക്കൽ ചരിപ്പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാൻഡോ അഖിലാണു (35) മരിച്ചത്. വ്യാജമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൂടെയുണ്ടായിരുന്ന ഗിരീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക