മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
ഐടി സംരംഭകയാണ് വീണ. നേരത്തെ ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്.
വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക