പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. ലളിതകലാ അക്കാദമി അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ കെ. ദാമോദരൻ 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ ശിഷ്യത്വത്തില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ നേടി. രാജ്യത്തും വിദേശത്തുമായി ഒട്ടേറെ പ്രദർശനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2006-ല്‍ ലഭിച്ചിട്ടുണ്ട്. തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം തന്റെ തുടക്ക കാലത്തുതന്നെ തന്റേതായ ആശയങ്ങൾ കലയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചിരുന്നു. മദ്രാസിലെ പഠനത്തിനുശേഷമാണ് അദ്ദേഹം ദില്ലിയിലേക്ക് താമസം മാറിയത്. 1968ൽ വിഖ്യാത ചിത്രകാരി ടികെ പദ്മിനിയെ വിവാഹം ചെയ്തു. 1969ലെ പദ്മിനിയുടെ മരണം കെ ദാമോദരൻറെ ചിത്രകലാ രീതികളെയും സ്വാധീനിച്ചു. പിന്നീടാണ് അദ്ദേഹം മഹേശ്വരിയെ വിവാഹം കഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക