സിനിമ പ്രേക്ഷകർക്ക് മോളി കണ്ണമാലി എന്നയാളെ ഓർമ്മയുണ്ടാകും. ഇനി ആ പേര് ഓർമ്മയില്ലെങ്കിലും ചാള മേരി എന്ന പേര് മറക്കാനാവില്ല. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളിലുടെയും സിനിമകളിലായിരുന്നു മോളി കണ്ണമാലി അഭിനയിച്ചിരുന്നത്. മിനിസ്ക്രീൻ രംഗത്ത് നിന്നാണ് ചാള മേരി എന്ന പേര് ലഭിക്കുന്നത്. ജീവിതത്തിലെ ദുരിതങ്ങള്‍ തുറന്നു പറഞ്ഞ് അടുത്തിടെ മോളി കണ്ണമാലി വീണ്ടും ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് നടിക്ക് സഹായ ഹസ്തവുമായി നടന് മമ്മൂട്ടി എത്തി. മോളിയുടെ ചികില്‍സാ ചെലവുകള്‍ താന്‍ വഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മോളി കണ്ണമാലി. മനോരമ ആരോഗ്യം മാസികയുടെ കവർ ചിത്രമായി പുറത്തു വന്നിരിക്കുന്ന മോളിയുടെ ഫോട്ടോകണ്ട് അന്തം വിട്ടിരിക്കുകയാണ് പലരും. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വര്‍ണ വെറി അടക്കിവാഴുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് വലിയ ഇംപാക്ടാണിതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ‘നിങ്ങള്‍ക്കാകെ വേണ്ടത് ആത്മവിശ്വാസമാണ്, ബാക്കിയുളളതെല്ലാം നിങ്ങളെ തേടിയെത്തും’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പകര്‍ത്തിയ ശ്യാം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക