തിരൂരങ്ങാടി : ദലിത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി (15) ആണ് മരിച്ചത് . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത് .
മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്ത വിഷമം മാത്രമാണ് അഞ്ജലിക്കുണ്ടായിരുന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, വീട്ടില്‍ വഴക്കുണ്ടായതിന്റെ പിന്നാലെ കുട്ടി തൂങ്ങി മരിച്ചെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ കിട്ടിയിട്ടുള്ള വിവരം. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക