തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. അദ്ദേഹത്തിൽ നടത്തിയ ശസ്ത്രക്രിയ പൂർണ വിജയമാണ്. എങ്കിലും നിരീക്ഷണത്തിനായി മന്ത്രി ഐസിയുവിൽ തന്നെ തുടരുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. പിന്നാലെ നടത്തിയ സ്കാനിംഗിൽ രക്തസ്രാവം നിയന്ത്രണവിധേയമാണെന്ന് കണ്ടെത്തി. പുതിയ രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ മന്ത്രിയിലില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക