ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാർത്ത ഞെട്ടലാണ് എല്ലാവരിലുമുണ്ടാക്കിയത്. സുശാന്തിന്റെ മരണത്തോടെ പക്ഷെ ബോളിവുഡിൽ നിന്ന് പല കഥകളും പുറത്തുവന്നു. കഴിവുളള അഭിനേതാക്കളോട് ബോളിവുഡിലെ ഒരു വിഭാഗം ആളുകള്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് നേരത്തെ നടി കങ്കണ റാവത്തും തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ആരാധകരും പല താരങ്ങളുടെയും പഴയതും പുതിയതുമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ തിരയുകയും ചെയ്തിരുന്നു. സുശാന്തിന്റെ മരണം ബാഷാബേധമന്യേ സിനിമ ലോകത്ത് ചർച്ചയായി. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ നടന് നീല്‍ നീതിന് മുകേഷിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.
തന്റെ പേരിനെക്കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും പറഞ്ഞ തമാശയോടുളള നടന്റെ പ്രതികരണമാണ് വീഡിയോയില്‍ കാണിക്കുന്നത്. “ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്ന പറഞ്ഞാണ് നടന്റെ വീഡിയോ തുടങ്ങുന്നത്. നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഇവിടെ എത്തിനില്‍ക്കുവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സര്. ഈ അപമാനം ഞാന്‍ അര്‍ഹിക്കുന്നില്ല. നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. പക്ഷേ ഇത് ശരിയല്ല. നീല്‍ നിതിന്‍ മുകേഷ് ഷാരൂഖ് ഖാനോടും സെയ്ഫ് അലി ഖാനോടുമായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക