തൃശൂര്‍: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്)യുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. മൃതദേഹം ഹൈകോടതി പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചേശഷം വീട്ടിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. വ്യാഴാഴ്ച രാത്രിയാണ് സച്ചി അന്തരിച്ചത്. തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിെന്റ നില ഗുരുതരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക