തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന് എന്ന ഉദയകുമാർ അറസ്റ്റില്‍.
ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുന്‍പും ഇയാള്‍ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക