പയ്യന്നൂർ : ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പയ്യന്നൂരിൽ ദേശീയ അധ്യാപക പരിഷത്ത് നേതൃത്വത്തിൽ ആദരമർപ്പിച്ചു. പയ്യന്നൂർ പഴയ ബസ്റ്റാൻ്റിൽ നടന്ന പരിപാടി പൂർവ്വ സൈനിക പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക പരിഷത്ത് കണ്ണൂർ ജില്ലാ സമിതിയംഗം സി.കെ രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി സി.ഐ ശങ്കരൻ ,എം.ടി. സുരേഷ് കുമാർ , പ്രശാന്ത് ബാബു, കെ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക