ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അവതരികയാണ് രഞ്ജിനി ഹരിദാസ്. മലയാള ഭാഷ നേരെ സംസാരിക്കുന്നില്ല എന്ന് പേരിൽ പല വിമർശങ്ങളും രഞ്ജിനി തേടിയെത്തിയിട്ടുണ്ട്. എന്നാൽ എല്ലാത്തിനെയും പോസിറ്റീവായി കാണുകയും നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാള് കൂടിയാണ് രഞ്ജിനി ഹരിദാസ്.
നിരവധി ഷോകളിൽ അവതാരകയായി എത്തിയ രഞ്ജിനി ബിഗ്ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥിയായ എത്തിയിരുന്നു. ഒരുപാട് വിവാദങ്ങളിൽ നിറഞ്ഞ താരം തന്റെ നിലപാടുകൾ തുറന്ന് പറയാനും ബിഗ്ബോസ് വീട്ടിൽ അവസരം കണ്ടെത്തി. കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു, അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളർത്തിയതെന്നും അച്ഛൻ കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു, ഏഴ് വയസ്സ് മുതൽ പതിനാലാം വയസ്സ് വരെ സ്കൂളിൽ അസംബ്ളി കൂടുമ്പോൾ ബോധംകെട്ട് വീണിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.
തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ അച്ഛനെയും അമ്മയെയും കാണുമ്പോൾ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛൻ നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി പറയുന്നു. എന്നാൽ ഇപ്പോൾ ബോധം കെടുന്ന രീതി തനിക്കില്ലന്നും, ഇന്നത്തെ രഞ്ജിനിയെ മാറ്റി തീർക്കുകയായിരുന്നു. ഇ രഞ്ജിനിയിലാണ് സുരക്ഷിതത്വം എന്നാൽ ഇ ലോകത്ത് ആണില്ലാത്ത കുറവ് കുറവുതന്നെയാണ് അത് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക