കുവൈത്തിലെ രാത്രികാല കർഫ്യൂ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം വരും. നിലവിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ പന്ത്രണ്ടു മണിക്കൂർ ആണ് കർഫ്യൂ. എന്നാൽ ഇത് ഇന്ന് മുതൽ പത്തു മണിക്കൂർ ആയി ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സമയമാറ്റം പ്രാബല്യത്തിലാകും. ഹവല്ലി, മൈദാൻ ഹവല്ലി, ഖൈത്താൻ എന്നീ പ്രദേശങ്ങളെ പ്രാദേശിക ഐസൊലേഷനിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം, മഹബൂല, ജലീബ് അൽ ശുയൂഖ്, ഫർവാനിയ എന്നിവിടങ്ങളിലെ ഐസോലേഷൻ ഇനയൊരറിയിപ്പുണ്ടാവുന്നത് വരെ തുടരും.
സമീപ ദിവസങ്ങളിലെ കോവിഡ് പ്യാപന നിരക്ക് അവലോകനം ചെയ്താണ് മന്ത്രി സഭ തീരുമാനം കൈക്കൊണ്ടത്. പത്തോളം സ്വദേശി പാർപ്പിട മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസുകൾ കൂടുകയാണെങ്കിൽ ഈ പ്രദേശങ്ങളും ഐസൊലേഷൻ പരിധിയിലാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക