അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്കിയ ഏറ്റവും വലിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്തമാണ്. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.
2015 ജൂണ്‍ 21നാണ് ഇന്ത്യയില്‍ ആദ്യമായി യോഗാദിനം ആചരിച്ചത്. എന്നാല്‍, എന്തുകൊണ്ടാണ് ജൂണ്‍ 21ന് നാം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത്. കാരണമുണ്ട്. 2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി നിര്‍ദേശിച്ചത്.
ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാന്‍ യോഗയ്ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
അന്താരാഷ്ട്ര യോഗാദിനതോടനുബന്ധിച്ച് രാജ്യമെമ്പാടും നിരവധി പരിപാടികളാണ് നടത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക