ആഷിഖ് അബു കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പുതിയ സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ്. മമ്മൂട്ടി നായകനായ ഉണ്ടയുടെ തിരക്കഥയൊരുക്കി ശ്രദ്ധേയനായ ഹര്‍ഷദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ഹാഗര്‍ ‘ എന്ന പേരിട്ട ചിത്രത്തില്‍ റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ ക്യാമറ .
ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാഗര്‍. രാജേഷ് രവിയും ഹര്‍ഷദും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം ‘ഉണ്ട’ എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന “ഹാഗർ ” കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.
* ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.
സ്നേഹപൂർവ്വംഒ പി എം സിനിമാസിന് വേണ്ടി
ആഷിഖ് അബു.
https://www.facebook.com/AashiqAbuOnline/posts/1674428759392893
പ്രതികരിക്കാൻ ഇവിടെ എഴുതുക