ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചു വരാനാകും. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിന് വിധേയമാകണം. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. മാത്രമല്ല , കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾക്ക് വിധേയമായാകും വിനോദസഞ്ചാരികളെ ദുബൈ വരവേൽക്കുക. ദുബൈയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
- ദുബൈ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാൻ അനുവദിക്കുക.
- പോകുന്നതിന് മുമ്പ് ഇവർക്ക് പരിശോധന ആവശ്യമില്ല. എന്നാൽ, പോകുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയാറായിരിക്കണം.
- അന്താരാഷ്ട്ര ഹെൽത്ത് ഇൻഷൂഷൻസ് കൈവശം വെക്കാൻ ശ്രദ്ധിക്കണം.
- ഇവർ യാത്രപൂർത്തിയാക്കി തിരിച്ചുവന്നാൽ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
- ദുബൈയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
- നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.
- ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്. - തിരിച്ചുവരുന്നവർ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.
- ഇവർക്ക് ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും.
- പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും.
- തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.
- തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.
ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
- ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബൈയിലേക്ക് വരാൻ കഴിയുക.
- ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്റെ ഫലവുമായി ദുബൈയിൽ ഇറങ്ങാം.
അല്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. - ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വറന്റയിനിൽ കഴിയണം.
Also Read : തുണി മാസ്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം, മാസ്ക് ചൂടുവെള്ളത്തിൽ കഴുകിയില്ലെങ്കിൽ കൂടുതൽ അപകടം
പ്രതികരിക്കാൻ ഇവിടെ എഴുതുക