കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. ഈ സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ മൂക്കിലെയും വായിലെയും സ്രവങ്ങൾ പുറത്തു പോകുന്നത് ഒരു പരിധി വരെ തടയുന്നത് മാസ്ക് ആണ്.
എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ട സമയമാണിപ്പോൾ.തുണി കൊണ്ടുള്ള മാസ്കുകൾ നമ്മൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. തുണി മാസ്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ്.
ഈ സമയത്ത് മാസ്കുകൾ ധരിക്കുന്നത് മൂലം ചിലർക്ക് ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. തുണി മാസ്കുകൾ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും കഴുകാതിരിക്കുമ്പോഴാണ് ചർമ്മ പ്രശ്നങ്ങളുണ്ടാകുന്നത്. ദിവസവും മുഴുവനും ഒരു തുണി മാസ്ക് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാക്കാമെന്നും ഡോ. ഗിബ്സൺ പറയുന്നു.
മാസ്കുകൾ ഉപയോഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. മാസ്ക് ധരിച്ച് എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കിൽ നിങ്ങൾ അത് ഓരോ ദിവസവും ചൂടുവെള്ളത്തിൽ തന്നെ കഴുകണം
കോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്കുകളിൽ നല്ലത് തുണികൊണ്ട് നിർമിച്ചവയെന്നു പഠനം. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ തന്നെയാണ് ഉപയോഗിക്കാന്‍ ഏറ്റവും നല്ലതെന്ന് കണ്ടെത്തിയത്.
കൊറോണ വൈറസ് പടരുന്നത് തടയാന്‍ മാസ്ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കണം. രോഗം ബാധിച്ച വ്യക്തി മാസ്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും.
മാസ്ക് ധരിച്ച വ്യക്തി ശ്വസിക്കുമ്പോള്‍ വായുവിലുള്ള വൈറസ് നിറഞ്ഞ മിക്ക ചെറു കണങ്ങളെയും തടയുന്നതിനു സാധിക്കും. അതുപോലെ രോഗം ബാധിച്ച വ്യക്തി മാസ്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക