സുശാന്തിന്റൈ അപ്രതീക്ഷിത വിയോഗത്തെ തുടര്ന്ന് കങ്കണ റണൗട്ടിനെ പോലെയുള്ള താരങ്ങൾ ബോളിവുഡിലെ നെപ്പോട്ടിസത്തിനെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ എഴുത്തുകാരനായ ചേതൻ ഭഗത്തിന്റെ പഴയ ട്വീറ്റും അതിലെ നെപ്പോട്ടിസവുമാണ് ബോളിവുഡിലെ ചൂടുള്ള ചർച്ചാവിഷയം. ചേതൻ ഭഗത് എഴുതിയ ഹാഫ് ഗേൾ ഫ്രണ്ട് എന്ന ചിത്രത്തിൽ ആദ്യം സുശാന്ത് സിങ്ങിനെ കാസ്റ്റ് ചെയ്ത വിവരം അനൗൺസ് ചെയ്ത ചേതൻ ഭഗത്തിന്റെ പഴയ ട്വീറ്റാണ് ചർച്ചയ്ക്ക് ആധാരം.
എന്നാൽ പിന്നീട് സുശാന്തിനു പകരം അർജുൻ കപൂറായിരുന്നു ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയത്. 2016 ലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഹാഫ് ഗേൾ ഫ്രണ്ട്. ചേതൻ ഭഗത്തിന്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കിയുള്ള സിനിമകളൊക്കെയും ഹിറ്റായി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനിടയിലാണ് സുശാന്തിനെ മാറ്റി നിർമാതാവായ ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ പ്രധാന വേഷത്തിലെത്തുന്നത്.
ഇതിനകം ചേതൻ ഭഗത്തിന്റെ ഈ പോസ്റ്റ് കാണിച്ച് സിനിമാ ആസ്വാദകരും ചർച്ചകളുമായും കമന്റുകളുമായും എത്തിയിട്ടുണ്ട്. സ്വജനപക്ഷപാതം വഴി അർജുൻ കപൂർ സുശാന്തിന്റെ അവസരം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരാധകരുടെ വാദം. ഇതിനൊപ്പം സുശാന്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് ചേതൻ ഭഗത് ട്വീറ്റ് ചെയ്ത വാക്കുകളും ചർച്ചയാവുന്നുണ്ട്.
സുശാന്ത്, താങ്കൾ നല്ലൊരു സുഹൃത്തും പ്രചോദനവുമായിരുന്നു. നീയായിരുന്നു എന്റെ ഫേവറിറ്റ്. നിന്നെ ഉദാഹരണമായി എത്രയോ തവണ ഞാൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഇതായിരുന്നു ചേതൻ ഭഗത് അന്ന് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക