ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ആദ്യ ചിത്രത്തിന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഹാന വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയത്. നിവിൻപോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് അഹാന വീണ്ടും അഭിനയ രംഗത്ത് എത്തുന്നത്.
അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബില്‍ വീഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്പോള്‍’, എന്ന അടിക്കുറിപ്പോടെ ആണ് അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള മീം വൈറലായി.
ഇതിനുള്ള മറുപടിയുമായി അഹാന തന്നെ രംഗത്ത് എത്തി. ആ മീം താൻ കണ്ടുവെന്നും എന്നാല്‍ അതിന് യോജിച്ച വ്യക്തി താനെല്ലും അഹാന പറയുന്നു. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്ന വ്യക്തിയാണ് താനെന്നും അഹാന പറയുന്നു.
ഒരു താരപുത്രിയുടെ ആനുകൂല്യം തനിക്കുണ്ടായിരുന്നെങ്കിലോ തന്റെ അച്ഛനും അമ്മയും വലിയ സ്വാധീനശക്തിയുള്ള താരങ്ങളോ ആയിരുന്നെങ്കിലോ ആ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു 10 സിനിമയെങ്കിലും ചെയ്തേനെ. ഒരു അവാർഡും വാങ്ങിയേനെ അതുകൊണ്ട് തന്നെ ആ പ്രിവിലേജ്ഡ് ഗ്യാങ്ങിലേക്ക് തന്നെ ഉൾപ്പെടുത്തേണ്ട എന്നും അഹാന എഴുതി.
സമൂഹമാധ്യമത്തില്‍ വളരെ സജീവമാണ് അഹാനയും സഹോദരിമാരും. ഇവരിൽ ഓരോരുത്തരുടെയും യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക