രാജ്യത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17,296 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 4,90,401 ആയി വർധിച്ചു. ഇതിൽ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 15,301 പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്. 12 സംസ്ഥാനങ്ങളിൽ പതിനായിരത്തിലധികം രോഗികളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നിലവിൽ 1.89 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 1.47 ലക്ഷം പേർക്കാണ് രോഗമുള്ളത്. 6931 പേർ മരിച്ചു. ഡൽഹിയിൽ 73,780 പേർക്കാണ് കൊവിഡ് പിടിപെട്ടത്. 2429 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 70,977 പേർക്ക് രോഗമുണ്ട്. ഗുജറാത്തിൽ 29520, രാജസ്ഥാനിൽ 16296, ഉത്തർ പ്രദേശിൽ 20193, ബംഗാളിൽ 15648 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ഗുജറാത്തിൽ 1753 പേരും തമിഴ്നാട്ടിൽ 911 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക