ലോക്ക്ഡൗൺ കാലത്ത് തനിക്ക് വന്ന വൈദ്യുതി ബില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ പത്തിരട്ടി തുകയാണ് ബില്‍ വന്നതെന്ന് തപ്സി ട്വിറ്ററില്‍ കുറിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് തപ്സിയുടെ ട്വീറ്റ്.
And this one is for an apartment where no one stays n it’s only visited once in a week for cleaning purpose @Adani_Elec_Mum I am now worried if someone is actually using the apartment without our knowledge and you have helped us uncover the reality 🤷🏻♀️ pic.twitter.com/GeBQUSJaft
— taapsee pannu (@taapsee) June 28, 2020
പറഞ്ഞത് എന്റെ അനുഭവത്തിൽ നിന്ന്, ഗൂഢസംഘമുണ്ട്, അമ്മയ്ക്ക് വിശദീകരണം നല്കി നീരജ് മാധവ്
‘ മൂന്ന് മാസത്തെ ലോക്ക്ഡൗൺ, കഴിഞ്ഞ മാസം മാത്രമാണ് എന്റെ വൈദ്യുതി ബില്ലില്‍ ഇത്രയും വലിയ ഉയര്‍ച്ചയുണ്ടായത്. ഈ മാസം ഞാന്‍ അപ്പാര്‍ട്ട്മെന്റില്‍ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളെന്താണെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്’ എന്ന് ട്വീറ്റിലൂടെ തപ്സി പറഞ്ഞു. ജൂണ്‍ മാസം ആയപ്പോള്‍ 36,000 രൂപയാണ് തപ്സിക്ക് ലഭിച്ച ബില്‍. ഇത് ഏപ്രിലിൽ 4390 രൂപയും മെയ് മാസത്തിൽ 3850 രൂപയുമായിരുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് നിങ്ങൾ ഈടാക്കുന്നതെന്നും തപ്സി ചോദിക്കുന്നു.
ഫേസ്ബുക്കിലെ ആ പ്രശ്നവും പരിഹരിക്കപ്പെടുന്നു; പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് ജാഗ്രത
മാത്രമല്ല, അപാര്‍ട്ട്മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളുവെന്നും താപ്സി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങളുടെ അപാര്‍ട്ട്മെന്റില്‍ വേറെ ആരോ കഴിയുന്നുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കണമെന്നും തപ്സി ട്വീറ്റ് ചെയ്തു. തപ്സി തന്റെ വൈദ്യുതി ബിൽ സഹിതം ട്വിറ്ററിൽ എഴുതിയ കുറിപ്പിനു താഴെ ഇത്തരത്തിൽ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക