സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും തുടർന്നുക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലായാലും പ്രാദേശിക ഭാഷകളിലായാലും ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിക്കഴിഞ്ഞു. അവഗണന സഹിക്കാന്‍ വയ്യാതെ, കലയെന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചവരും മരണത്തിന്റെ വഴി തെരഞ്ഞെടുത്തവരും ഏറെയാണെന്ന വാദങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്. സുശാന്തിന്റെ മരണശേഷം പരിഹാസമേറിയ, കാലിയാക്കലുകളുടെ എല്ലാം പഴയ പല സംഭവങ്ങളും ചര്‍ച്ചയാകുകയാണ്.
നീണ്ട 21 വർഷം.., എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു
ഇപ്പോൾ സൽമാൻ ഖാനും സംഗീത സംവിധായകന് എ.ആര് റഹ്മാനുമൊത്തുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. 2014 ൽ നടന്ന സംഭവമാണിത്. വേദിയിൽ സല്മാന് ഖാനും എ ആര് റഹ്മാനുമുണ്ട്.
”നിങ്ങളെല്ലാവർക്കും അറിയാം, എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന്” എന്നായിരുന്നു റഹ്മാനെ പരിചയപ്പെടുത്തി കൊണ്ട് സല്മാന് ഖാന് അപ്പോള്‍ സദസ്സിനോട് പറഞ്ഞത്. അതിന് ശേഷം സൽമാൻ ഖാന്, റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നുണ്ട്. റഹ്മാൻ തലയാട്ടുന്നു. പിന്നീട് സൽമാൻ, റഹ്മാന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, റഹ്മാന് തന്റെ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ, സല്മാന് കൈകൊടുക്കാതെ നിന്ന് തന്റെ അനിഷ്ടം പ്രകടമാക്കുന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല.
ഷംനയുടെ വേഗമേറിയ നടപടി കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാട്ടി; ഷംനയെ പ്രശംസിച്ച് ഡബ്ല്യൂ.സി.സി
A.R. Rahman literally hates Salman Khan. The Legend was so direct to Lehjhand. 😹😹https://t.co/krqtnwlQVI
— JUST A FAN. (@iamsrk_brk) June 30, 2020
പിന്നീട് മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്മാന്റെ മറുപടി. 2014 വീഡിയോ വീണ്ടും വൈറലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. എന്തായാലും സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക