ഇടുക്കി തൊടുപുഴയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് 800 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. വെങ്ങല്ലൂർ
മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പൊലീസ് വാൻ തടഞ്ഞു.
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം;എസ് ഐ അറസ്റ്റിൽ
തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മാസത്തോളം പഴക്കമുള്ള ആവോലി,വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്.
മീൻ കയറ്റി അയച്ച കൊച്ചിയിലെ ഏജൻസിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക