രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. 109 റൂട്ടുകളിലായി 151 ആധുനിക ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയിലേക്ക് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്ററിലൂടെ വ്യക്തമാക്കി. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിനുകളായിരിക്കും സർവീസ് നടത്തുക. റെയിൽവേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുക.
ആ പോലീസുകാരെ വെറുതെ വിടരുത്, കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം ; രൂക്ഷ പ്രതികരണവുമായി രജനികാന്ത്
ഇന്ത്യൻ റെയിൽവേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി 35 വർഷത്തേക്കാവും സർവീസ് നടത്താൻ അനുമതി നൽകുക. കമ്പനികൾ റെയിൽവേയ്ക്ക് നിശ്ചിത തുക നൽകണം. ട്രെയിനുകളുടെ നിർമാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തത്തിലായിരിക്കും. ഓരോ ട്രെയിനുകളിലും 16 കോച്ചുകൾ വീതമാകും ക്രമീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക