ലീഗ് വോട്ട് അസാധുവായതിനെ തുടർന്ന് പതിനാലിനെതിരെ പതിനാറ് വോട്ടുകള്‍ നേടി രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷയായി സി.പി.ഐ.എമ്മിലെ കെ.പുഷ്പ തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ഉപാധ്യക്ഷയായിരുന്ന സി.പി.ഐ സ്വതന്ത്ര പി.കെ സജ്ന ഇടതു മുന്നണിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുസ്ലിം ലീഗ് അംഗം കള്ളിയില്‍ റഫീഖ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്തു അസാധുവാക്കി. 31 അംഗ നഗരസഭാ കൗണ്‍സിലില്‍ ഇടതു മുന്നണിക്ക് പതിനാറും യു.ഡി.എഫിനിപ്പോള്‍ 15 അംഗങ്ങളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക