തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് പക്ഷത്തെ പുറത്താക്കിയത് യു.ഡി.എഫിനെ ശിഥിലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോസ് വിഭാഗവുമായി എല്‍ഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അനുസരിച്ച് എല്‍ഡിഎഫിന്റെ തീരുമാനം എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. എല്‍ഡിഎഫില്‍ ചേരണമെന്ന താല്പര്യം ജോസ് പക്ഷം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നുള്ളത് അവര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക