അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങളിൽ വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു കപ്പേള. ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് വരെ രംഗത്തുവന്നിരുന്നു. കോവിഡിന് തൊട്ടു മുൻപായാണ് ചിത്രം തിയേറ്ററില്‍ പുറത്തിറങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി തിയേറ്ററുകള്‍ അടച്ചതോട് കൂടി പ്രദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സില്‍ സിനിമ പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങള്‍ വഴി ചിത്രം വീണ്ടും ചര്‍ച്ചാവിഷയമായി.
കപ്പേള തെലുങ്കിൽ പുറത്തിറങ്ങുന്ന കാര്യം നിര്‍മാതാവ് വിഷ്ണു വേണുവാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. സിത്താര എന്റര്ടെയിന്മെന്റ്സ് ആണ് ചിത്രത്തിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും പ്രേമം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും ഇവര്‍ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. അന്ന ബെന്‍, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കപ്പേളയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഷിന് ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.
https://www.facebook.com/VishnuUshaVenu/posts/3165071733585204
പ്രതികരിക്കാൻ ഇവിടെ എഴുതുക