ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ഉയര്‍ന്ന് വന്നതുമുതല്‍ കേള്‍ക്കുന്നതാണ് ടിക്ടോക്ക് താരത്തിന്റെ പേര്. ആദ്യം അന്‍വര്‍ എന്നായിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് അന്വേഷണത്തിനൊടുവില്‍ ആകാംഷയ്ക്ക് വിരമാമിട്ടാണ് കാസര്‍കോട് കാരനായ ടിക്ടോക് താരം യാസിര്‍ കൊച്ചിയിലെത്തിയത്. പൊലീസ് വിളിപ്പിച്ചതുകൊണ്ടുമാത്രം വന്നതാണ്. കേസുമായി ഒരു ബന്ധവുമില്ല, ഷംനാ കാസിമിനെയോ, കേസിലെ പ്രതികളെയും അറിയില്ല. യാസിര്‍ വെളിപ്പെടുത്തി.
ദുബായില്‍ ബിസിനസ് നടത്തുകയാണ് യാസിര്‍. നാല് മാസം മുന്‍പ് കേരളത്തിലെത്തി. ദുബായിലിരുന്ന സമയത്താണ് ടിക്ടോക് വീഡിയോകള്‍ ചെയ്തിരുന്നതെന്നും യാസിര്‍ പറഞ്ഞു
ഷംനാകാസിമിന്റെ മൊഴിപ്രകാരം കേസില്‍ ഒരു സിനിമാ നിര്‍മാതാവിനെതിരെയും പൊലീസ് അന്വേഷണമുണ്ട്. വിവാഹ തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെ നിര്‍മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. വീദേശത്തുനിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാജ വരന്റെ അമ്മ സുഹറയായി അഭിനയിച്ച വാടനപ്പള്ളിക്കാരി വീട്ടമയെയും പോലീസ് തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക