ചൈന അതി൪ത്തിയിൽ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ൪ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ൪ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം അതിർത്തിയിൽ വ്യോമസേനയുടെ മുൻനിര വിഭാഗം നിരീക്ഷണ പറക്കൽ വർധിപ്പിച്ചിട്ടുണ്ട്. ഏത് തരത്തിലുമുള്ള സൈനിക നടപടിക്കും സമ്പൂ൪ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ട൪ പറഞ്ഞു.
മോദിയുടെ സന്ദര്‍ശനത്തിന് ചികിത്സാകേന്ദ്രം ഒരുക്കിയിട്ടില്ല; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് സൈന്യം
കൂടുതൽ യുദ്ധോപകരണങ്ങളും സൈനികരെയും അതി൪ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കൽ നടത്തുന്നത്. അതിനിടെ പ്രധാനമന്ത്രി സന്ദ൪ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാ൪ഡിൽ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക